Thursday, July 5, 2012

1. ഷെര്‍ലക്ക് ഹോംസും കുറ്റാന്വേഷണസാഹിത്യവും

ഷെര്‍ലക്ക്ഹോംസ് ഇല്ലെങ്കില്‍ കുറ്റാന്വേഷണ സാഹിത്യമേ ഉണ്ടാവുമായിരുന്നില്ല്ല.ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം രചയിതാവായ സര്‍.ആര്‍തര്‍  കോനന്‍ ഡൊയലിനെപ്പോലും നിഷ്പ്രഭനാക്കി.സാങ്കല്‍പ്പിക കഥാപാത്രത്തെ ജനങ്ങള്‍ തങ്ങളിലൊരുവനായി കണ്ടു.ആ കാലഘട്ടത്തില്‍ ഏറ്റവും അധികം കത്തുകള്‍ വന്ന വിലാസം “BACKER STREET 221/B”ആണ്.ഇവിടെയാണ് ഷെര്‍ലക്ക് ഹോംസിന്റെ സ്ഥാനം നമുക്കു മനസ്സിലാകുന്നത്.ബാസ്ക്കര്‍ വില്സിലെ വേട്ടനായ,ഭീതിയുടെ താഴ്വര,ചെഞ്ചായത്തിലെ പഠനം,നാല്‍വര്‍ ചിഹ്നം,ചെമ്പന്‍ മുടിക്കാരുടെ സംഘം,നെപ്പോളിയന്റെ 6 തലകള്‍ തുടങ്ങിയവ ആര്‍തര്‍ കോനന്‍ ഡോയലിന്റെതല്ല ഷെര്‍ലക്ക് ഹോംസിന്റേതാണ്.ഹോംസിന്റെ ചുവടുപിടിച്ച് ഒരു പാടുപേര്‍ കുറേ എഴുതിയെങ്കിലും അത് ഹോംസ് സമാഹാരങ്ങളുടെ ഒപ്പം പോയിട്ട് ഏഴയലത്ത് എത്തിയിരുന്നില്ല.ഷെര്‍ലക്ക് ഹോംസിനെപ്പറ്റിപ്പറയുമ്പോള്‍ ‘ജോണ്‍ വാട്സണ്‍ (എം.ഡി)’എന്നയാളെ വിസ്മരിക്കാനേ പാടില്ല.വാട്സന്റെ ഓര്‍മക്കുറിപ്പുകളാണല്ലോ കഥകളായും നോവലുകളായും നാം വായിച്ചത്.
                                 ഷെര്‍ലക്ക് ഹോംസിനെപ്പറ്റിയും കൃതികളെപ്പറ്റിയും  ചര്‍ച്ചചെയ്യുകയാണിവിടെ.

6 comments:

Unknown said...

ആദ്യത്തെ ചര്‍ച്ച ഹോംസ് ക്ലബ് തന്നെ തുടങ്ങിവെയ്കൂ, ഞാന്‍ എന്തായാലും എത്താം :)

അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ മറക്കരുത്. വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയ ശേഷം ആലോചിക്കാം ചര്‍ച്ചയ്ക്ക് വരണമോ വേണ്ടയോ എന്ന് !

ശ്രീ said...

നല്ല ആശയം. എന്നാല്‍ സംശയിയ്ക്കണ്ട, തുടങ്ങിക്കോളൂ... ഞാനും ഹോംസ് കഥകളുടെ ആരാധകനാണ്.

Unknown said...

നല്ല ആശയം... ഞാനും കുറേ വായിച്ചിട്ടുണ്ട്

ഷെര്‍ലക് ഹോംസ് ക്ലബ്ബ് said...

കുറേ കാലം ഈ ബ്ലോഗിനെ തിരിഞ്ഞുനോക്കാ‍ാതിരുന്നതിൽ മാപ്പ്. ഇപ്പോൾ തന്നെ തുടങ്ങും

Unknown said...

What is this

Anonymous said...

What is the English title of "ചെമ്പൻ മുടിക്കാരുടെ സംഘം"?