Monday, January 6, 2014

ഹോംസും മൊറിയാർറ്റിയും

എനിക്ക് മി. ഹോംസിനോടുള്ളതിനേക്കാൾ ഇഷ്ടം പ്രൊഫ.മൊറിയാർട്ടിയോടാണ്....കാരണം അസാമാന്യ നിരീക്ഷപാടവവും ബുദ്ധിയും ഉണ്ടായിരുന്ന ഹോംസ് പോലും ആരാധിച്ചിരുന്ന, അങ്ങേയറ്റം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു പ്രൊഫ.മൊറിയാർട്ടി....... ഒരു തരത്തിൽ തന്നേക്കാൾ ബുദ്ധികൂർമതയുള്ള വ്യക്തിയാണ് പ്രൊഫ.മൊറിയാർട്ടി എന്ന് ഹോംസ് ആഹ്ലാദപൂർവ്വം അംഗീകരിച്ചിരുന്നു.....അക്കാലത്ത് ലണ്ടൻ നഗരത്തെ വിറപ്പിച്ച ഒരു കുറ്റവാളിയായിരുന്നു(അല്ല, പ്രൊഫ.മൊറിയാർട്ടി ഒരിക്കലും ഒരു കുറ്റവാളിയായിരുന്നില്ല)അദ്ദേഹം...സാക്ഷാൽ ഷെർലക് ഹോംസിനു പോലും പ്രൊഫസറെ പിടികൂടാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു....അവസാനം പിടികിട്ടിയപ്പോഴോ....മരണത്തിൽ നിന്നും ഹോംസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്....പക്ഷേ പ്രൊഫസർ ജെയിംസ് മൊറിയാർട്ടി വീരചരമം പ്രാപിച്ചു....!!!!എന്നാൽ ഹോംസ് കഥകളിലെ വില്ലൻ എന്ന നിലയിലായിരിക്കും പ്രൊഫസർ എന്നും അറിയപ്പെടുക....അതു കൊണ്ടുതന്നെ ഒരു 'Professor James Moriarty Fans Club'  രൂപീകരിക്കാൻ ഞാൻ മുതിരുന്നില്ല.......
                                                                                                                         
                                                                                                                                   -രാഹുൽ രാജ്

Thursday, July 5, 2012

1. ഷെര്‍ലക്ക് ഹോംസും കുറ്റാന്വേഷണസാഹിത്യവും

ഷെര്‍ലക്ക്ഹോംസ് ഇല്ലെങ്കില്‍ കുറ്റാന്വേഷണ സാഹിത്യമേ ഉണ്ടാവുമായിരുന്നില്ല്ല.ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം രചയിതാവായ സര്‍.ആര്‍തര്‍  കോനന്‍ ഡൊയലിനെപ്പോലും നിഷ്പ്രഭനാക്കി.സാങ്കല്‍പ്പിക കഥാപാത്രത്തെ ജനങ്ങള്‍ തങ്ങളിലൊരുവനായി കണ്ടു.ആ കാലഘട്ടത്തില്‍ ഏറ്റവും അധികം കത്തുകള്‍ വന്ന വിലാസം “BACKER STREET 221/B”ആണ്.ഇവിടെയാണ് ഷെര്‍ലക്ക് ഹോംസിന്റെ സ്ഥാനം നമുക്കു മനസ്സിലാകുന്നത്.ബാസ്ക്കര്‍ വില്സിലെ വേട്ടനായ,ഭീതിയുടെ താഴ്വര,ചെഞ്ചായത്തിലെ പഠനം,നാല്‍വര്‍ ചിഹ്നം,ചെമ്പന്‍ മുടിക്കാരുടെ സംഘം,നെപ്പോളിയന്റെ 6 തലകള്‍ തുടങ്ങിയവ ആര്‍തര്‍ കോനന്‍ ഡോയലിന്റെതല്ല ഷെര്‍ലക്ക് ഹോംസിന്റേതാണ്.ഹോംസിന്റെ ചുവടുപിടിച്ച് ഒരു പാടുപേര്‍ കുറേ എഴുതിയെങ്കിലും അത് ഹോംസ് സമാഹാരങ്ങളുടെ ഒപ്പം പോയിട്ട് ഏഴയലത്ത് എത്തിയിരുന്നില്ല.ഷെര്‍ലക്ക് ഹോംസിനെപ്പറ്റിപ്പറയുമ്പോള്‍ ‘ജോണ്‍ വാട്സണ്‍ (എം.ഡി)’എന്നയാളെ വിസ്മരിക്കാനേ പാടില്ല.വാട്സന്റെ ഓര്‍മക്കുറിപ്പുകളാണല്ലോ കഥകളായും നോവലുകളായും നാം വായിച്ചത്.
                                 ഷെര്‍ലക്ക് ഹോംസിനെപ്പറ്റിയും കൃതികളെപ്പറ്റിയും  ചര്‍ച്ചചെയ്യുകയാണിവിടെ.