എനിക്ക് മി. ഹോംസിനോടുള്ളതിനേക്കാൾ ഇഷ്ടം പ്രൊഫ.മൊറിയാർട്ടിയോടാണ്....കാരണം അസാമാന്യ നിരീക്ഷപാടവവും ബുദ്ധിയും ഉണ്ടായിരുന്ന ഹോംസ് പോലും ആരാധിച്ചിരുന്ന, അങ്ങേയറ്റം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു പ്രൊഫ.മൊറിയാർട്ടി....... ഒരു തരത്തിൽ തന്നേക്കാൾ ബുദ്ധികൂർമതയുള്ള വ്യക്തിയാണ് പ്രൊഫ.മൊറിയാർട്ടി എന്ന് ഹോംസ് ആഹ്ലാദപൂർവ്വം അംഗീകരിച്ചിരുന്നു.....അക്കാലത്ത് ലണ്ടൻ നഗരത്തെ വിറപ്പിച്ച ഒരു കുറ്റവാളിയായിരുന്നു(അല്ല, പ്രൊഫ.മൊറിയാർട്ടി ഒരിക്കലും ഒരു കുറ്റവാളിയായിരുന്നില്ല)അദ്ദേഹം...സാക്ഷാൽ ഷെർലക് ഹോംസിനു പോലും പ്രൊഫസറെ പിടികൂടാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു....അവസാനം പിടികിട്ടിയപ്പോഴോ....മരണത്തിൽ നിന്നും ഹോംസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്....പക്ഷേ പ്രൊഫസർ ജെയിംസ് മൊറിയാർട്ടി വീരചരമം പ്രാപിച്ചു....!!!!എന്നാൽ ഹോംസ് കഥകളിലെ വില്ലൻ എന്ന നിലയിലായിരിക്കും പ്രൊഫസർ എന്നും അറിയപ്പെടുക....അതു കൊണ്ടുതന്നെ ഒരു 'Professor James Moriarty Fans Club' രൂപീകരിക്കാൻ ഞാൻ മുതിരുന്നില്ല.......
-രാഹുൽ രാജ്
-രാഹുൽ രാജ്